114 പേർക്ക് കൂടി കൊവിഡ്; 165 രോഗമുക്തർ

Sunday 09 August 2020 12:59 AM IST
.

  • സമ്പർക്കത്തിലൂടെ 100 പേർക്ക് രോഗബാധ
  • ജില്ലയിൽ ചികിത്സയിലുള്ളത് 1,134 പേർ
  • 1,300 പേർ കൂടി പ്രത്യേക നിരീക്ഷണത്തിൽ
  • ആകെ നിരീക്ഷണത്തിലുള്ളത് 31,857 പേർ

മലപ്പുറം: ജില്ലയിൽ ഇന്നലെ 114 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും എട്ടുപേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 165 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,134 ആയി.

ഇതുവരെ 1,939 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 31,857 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,060 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 493 പേരും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ 14 പേരും നിലമ്പൂർ ജില്ലാശുപത്രിയിൽ അഞ്ചുപേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ടുപേരും കാളികാവിലെ ചികിത്സാ കേന്ദ്രത്തിൽ 60 പേരും മഞ്ചേരി മുട്ടിപ്പാലത്തെ ചികിത്സാ കേന്ദ്രത്തിൽ 52 പേരും കരിപ്പൂർ ഹജ്ജ് ഹൗസിൽ 114 പേരും കാലിക്കറ്റ് സർവകലാശാലയിലെ ചികിത്സാ കേന്ദ്രത്തിൽ 320 പേരുമാണുള്ളത്. 29,566 പേർ വീടുകളിലും 1,231 പേർ കോവിഡ് കെയർ സെന്ററുകളിലും പ്രത്യേക നിരീക്ഷണത്തിലുണ്ട്. 72,659 പേരുടെ സാമ്പിൾ പരിശോധിച്ചു. ഇതിൽ 70,615 ഫലം ലഭ്യമായി. 1,964 ഫലം ലഭിക്കാനുണ്ട്.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ:കോട്ടക്കൽ സ്വദേശിനി (23), ഒഴൂർ സ്വദേശി (36), ഒമാനൂർ സ്വദേശി (24), പൊന്മള സ്വദേശി (35), കോഡൂർ സ്വദേശി (29), കോഡൂർ സ്വദേശിനി (36), കോഡൂർ സ്വദേശിനി (30), കോഡൂർ സ്വദേശി (25), കോഡൂർ സ്വദേശി (30), തിരൂർ സ്വദേശി (25), താനാളൂർ സ്വദേശി (17), താനാളൂർ സ്വദേശി (41), ഈശ്വരമംഗലം സ്വദേശി (55), ഈശ്വരമംഗലം സ്വദേശിനി (43), ഈശ്വരമംഗലം സ്വദേശി (30), വെട്ടം സ്വദേശിനി (52), താനാളൂർ സ്വദേശി (52), പെരുവെള്ളൂർ സ്വദേശി (57), എ.ആർ.നഗർ സ്വദേശി (42), തിരൂർ സ്വദേശി (30), തിരൂരങ്ങാടി സ്വദേശി (45), പെരുവെള്ളൂർ സ്വദേശിനി (30), കോട്ടക്കൽ സ്വദേശി (25), തിരൂരങ്ങാടി സ്വദേശി (33), വാഴയൂർ സ്വദേശി (24), തിരൂരങ്ങാടി സ്വദേശി (23), മമ്പാട് സ്വദേശിനി (64), കരുവാരകുണ്ട് സ്വദേശി (29), കരുവാരകുണ്ട് സ്വദേശിനി (35), എ.ആർ.നഗർ സ്വദേശി (അഞ്ച്), കോട്ടക്കൽ സ്വദേശി (30), ഊർങ്ങാട്ടിരി സ്വദേശി (33), കരുവാരകുണ്ട് സ്വദേശി (21), കൊണ്ടാട്ടി സ്വദേശി (45), ഊർങ്ങാട്ടിരി സ്വദേശി (26), ഊർങ്ങാട്ടിരി സ്വദേശി (55), കരിങ്ങാപ്പാറ സ്വദേശി (32), ആന്തിയൂർക്കുന്ന് സ്വദേശി (17), കൊട്ടപ്പുറം സ്വദേശിനി (31), കൊട്ടപ്പുറം സ്വദേശിനി (71), ആന്തിയൂർകുന്ന് സ്വദേശിനി (67), ആന്തിയൂർകുന്ന് സ്വദേശിനി (മൂന്ന്), ആന്തിയൂർകുന്ന് സ്വദേശി (77), കോട്ടക്കൽ പാണ്ടമംഗലം സ്വദേശി (47), കോട്ടക്കൽ സ്വേദേശി (27), കൊണ്ടോട്ടി സ്വദേശിനി (30), കൊട്ടപ്പുറം സ്വദേശിനി (ഏഴ്), കൊണ്ടോട്ടി സ്വദേശി (67), കൊണ്ടോട്ടി സ്വദേശി (13), പെരുവെള്ളൂർ സ്വദേശിനി (20), കൊണ്ടോട്ടി സ്വദേശി (ഏഴ്), പെരുവെള്ളൂർ സ്വദേശി (ആറ്), കൊട്ടപ്പുറം സ്വദേശിനി (18), കൊട്ടപ്പുറം സ്വദേശി (12), ഐക്കരപ്പടി സ്വദേശി (36), പെരുവെള്ളൂർ സ്വദേശി (10), പെരുവെള്ളൂർ സ്വദേശിനി (51), പുളിക്കൽ സ്വദേശി (66), ഊർങ്ങാട്ടിരി സ്വദേശിനി (11), വെറ്റിലപ്പാറ സ്വദേശിനി (28), അരീക്കോട് സ്വദേശി (23), വാണിയമ്പലം സ്വദേശി (68), ആലംകോട് ഒതളൂർ സ്വദേശി (18), തിരൂരങ്ങാടി സ്വദേശി (23), തിരൂരങ്ങാടി സ്വദേശി (39), തുരൂരങ്ങാടി സ്വദേശി (31), തിരൂർ സ്വദേശിനി (20), തിരൂർ സ്വദേശി (40), തിരൂർ സ്വദേശി (21), കോട്ടക്കൽ സ്വദേശി (19), തിരൂർ സ്വദേശി (16), തിരൂർ സ്വദേശിനി (26). തിരൂർ സ്വദേശിനി (17), തിരൂർ സ്വദേശിനി (അഞ്ച്), തിരൂർ സ്വദേശിനി (22), തിരൂർ സ്വദേശിനി (മൂന്ന്), തിരൂർ സ്വദേശിനി (80), കോട്ടക്കൽ സ്വദേശി (മൂന്ന്), എടരിക്കോട് സ്വദേശി (54), കോട്ടക്കൽ സ്വദേശിനി (40), എ.ആർ.നഗർ സ്വദേശി (68), കൊട്ടപ്പുറം സ്വദേശി (12), ഐക്കരപ്പടി സ്വദേശിനി (27), കൊണ്ടോട്ടി സ്വദേശിനി (52), തേഞ്ഞിപ്പലം സ്വദേശി (49), പുത്തൂർ പള്ളിക്കൽ സ്വദേശിനി (70), പത്തപ്പിരിയം സ്വദേശി (26), അരക്കുപറമ്പ് സ്വദേശി (34), ചീക്കോട് സ്വദേശി (35).

ഉറവിടമറിയാതെ രോഗബാധ: ആരോഗ്യ പ്രവർത്തകനായ മലപ്പുറം കുന്നുമ്മൽ സ്വദേശി (39), പുളിക്കൽ സ്വദേശിനി (65), വള്ളുവമ്പ്രം മുസ്ല്യാർപീടിക സ്വദേശി (47), തൃപ്പനച്ചി സ്വദേശി (68), കാവനൂർ സ്വദേശി (44), നെടുവ സ്വദേശി (50), തിരൂരങ്ങാടി സ്വദേശി (15), കൊട്ടപ്പുറം സ്വദേശിനി (ഏഴ്), ഒതുക്കുക്കങ്ങൽ സ്വദേശി (24), പെരിന്തൽമണ്ണ സ്വദേശി (41), പൂക്കോട്ടൂർ സ്വദേശിനി (29).

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ: തമിഴ്നാട്ടിൽ നിന്നെത്തിയ വെളിമുക്ക് സ്വദേശി (30), മൂന്നിയൂർ സ്വദേശി (28), വള്ളുവമ്പ്രം സ്വദേശി (39), കർണ്ണാടകയിൽ നിന്നെത്തിയ മമ്പുറം സ്വദേശിനി (25), പാണ്ടിക്കാട് സ്വദേശി (28), മഹാരാഷ്ട്രയിൽ നിന്നെത്തിയ പെരുമ്പിലാവ് സ്വദേശി (23).

വിദേശത്ത് നിന്നെത്തിയവർ:

സൗദിയിൽ നിന്നെത്തിയ മാറഞ്ചേരി സ്വദേശിനി (28), പറമ്പിൽപീടിക ചീനിക്കൽ സ്വദേശി (29), കാളികാവ് സ്വദേശി (47), കാളികാവ് സ്വദേശി (54), ഒറ്റത്തറ സ്വദേശിനി (26), ദുബായിൽ നിന്നെത്തിയ പാലപ്പെട്ടി സ്വദേശി (36), കണ്ണമംഗലം സ്വദേശി (39), വളാഞ്ചേരി സ്വദേശി (46).

ഒരു കുടുംബത്തിലെ 15 പേർക്ക് കൊവിഡ്:

പയ്യനങ്ങാടി- പഴങ്കുളങ്ങര റോഡടച്ചു

തിരൂർ: നഗരസഭയിലെ പഴങ്കുളങ്ങരയിൽ ഒരു കുടുംബത്തിലെ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പയ്യനങ്ങാടി- പഴങ്കുളങ്ങര റോഡ് അടച്ചതായി നഗരസഭ സെക്രട്ടറി ബിജു അറിയിച്ചു.

കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട ഒരു കുട്ടി ഈ പ്രദേശത്തായതിനാലും ആളുകൾ കൂടാനുള്ള സാദ്ധ്യതയും മുൻകൂട്ടി കണ്ടാണ് റോഡിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. കുടുംബം സന്ദർശനം നടത്തിയതായി കണ്ടെത്തിയ ഫോറിൻ മാർക്കറ്റിലെ ഒരു കടയും ഫ്രഷ് ഡേ സൂപ്പർ മാർക്കറ്റും ഒരു ക്ലിനിക്കും അടപ്പിച്ചു. പഴങ്കുളങ്ങര താൽക്കാലിക പള്ളിയിൽ ജുമുഅയിൽ പങ്കെടുത്തവരോട് സ്വയം നിരീക്ഷണത്തിൽ പോകാനും നിർദേശം നൽകി. നഗരത്തിൽ ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.

ജില്ലയിൽ വീണ്ടും കൊവിഡ് മരണം

മലപ്പുറം: കൊവിഡ് ബാധിച്ച പള്ളിക്കൽ സ്വദേശിനി നഫീസ (52) മരിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. പ്രമേഹം, രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ രോഗം എന്നിവ അലട്ടിയിരുന്ന നഫീസ സമ്പർക്കത്തിലൂടെയാണ് രോഗബാധിതയായത്.

പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലായ് 24നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ഐ.സി.യു.വിലേക്ക് മാറ്റി. ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തി.

രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് നോൺ ഇൻവേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം പ്ലാസ്മ തെറാപ്പി നൽകി. ചികിത്സയോട് പ്രതികരിക്കാതെ ആഗസ്റ്റ് എട്ടിന് രാവിലെ മരണത്തിന് കീഴടങ്ങി. ഇവരുടെ കുടുംബാംഗങ്ങളായ നാലുപേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പട്ടാമ്പി വിളയൂർ സ്വദേശിനി പാത്തുമ്മയും (76) മരണത്തിന് കീഴടങ്ങി. കടുത്ത ശ്വാസതടസവും വയറുവേദനയുമായാണ് ഇവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാത്തുമ്മയെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.

ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കൊവിഡ്, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തിയതോടെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതോടെ നോൺ ഇൻവേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി. സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, കടുത്ത കൊവിഡ് ന്യൂമോണിയ ബാധിതർക്ക് മാത്രം കൊടുക്കുന്ന ഇഞ്ചക്ഷൻ റംഡസവിർ എന്നിവ നൽകി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 1.40ന് മരിച്ചു.