11 വരെ തീവ്ര മഴ

Sunday 09 August 2020 1:13 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം 11 വരെ അതി തീവ്രമഴയക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം,ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദം ഇന്ന് ദുർബലമാകും. ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.ഇത് അതി തീവ്രമാകില്ലെന്നാണ് നിഗമനം.എന്നാലും മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ ലഭിക്കും.തിരുവനന്തപുരം കൊല്ലം ജില്ലകളിൽ കുറവായിരിക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.കേരള തീരത്ത് 3.5 മുതൽ 4.7 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉയരും.