സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരുമരണം: കോഴിക്കോട് ഫറോക്ക് സ്വദേശി

Sunday 09 August 2020 12:39 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. ഇയാൾക്ക് മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ​

ഇന്നലെ നാ​ലുമരണമാണ് സ്ഥിരീകരിച്ചത്. തി​ങ്ക​ളാ​ഴ്ച​ ​മ​രി​ച്ച​ ​ഉ​പ്പ​ള​ ​സ്വ​ദേ​ശി​ ​വി​നോ​ദ്കു​മാ​ർ​ ​(41​),​ ​ചൊ​വ്വാ​ഴ്‌​ച​ ​മ​രി​ച്ച​ ​കോ​ഴി​ക്കോ​ട് ​വെളളി​കു​ള​ങ്ങ​ര​യി​ൽ​ ​സു​ലേ​ഖ​ ​(63​),​ ​ബു​ധ​നാ​ഴ്ച​ ​മ​രി​ച്ച​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​ചെ​ല്ല​പ്പ​ൻ​ ​(60​),​വ്യാ​ഴാ​ഴ്‌​ച​ ​മ​രി​ച്ച​ ​ചേ​ർ​ത്ത​ല​ ​സ്വ​ദേ​ശി​ ​പു​രു​ഷോ​ത്ത​മ​ൻ​ ​(84​)​ ​എ​ന്നി​വ​രു​ടെ​ ​ഫ​ല​മാ​ണ് ​പോ​സി​റ്റീ​വാ​യ​ത്.

1420​ ​പേ​ർക്കാണ് ഇ​ന്ന​ലെ​ സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചത്. ​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​നി​ര​ക്കാ​ണി​ത്.​ 1216​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​ ​രോ​ഗി​ക​ളാ​ണ്.​ 92​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.1715​പേ​രു​ടെ​ ​ഫ​ലം​ ​നെ​ഗ​റ്റീ​വാ​യി.​ 30​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ തിരുവനന്തപുരം ജില്ലയിൽ 485പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്.