തെരുവ് നായയെ നമ്മുടെ വാഹനം ഇടിച്ച് നമുക്ക് പരിക്ക് പറ്റിയാൽ സർക്കാർ നഷ്ടപരിഹാരം നൽകും, നടപടികൾ ഇങ്ങനെ

Sunday 09 August 2020 8:05 PM IST

കൊച്ചി: റോഡപകടങ്ങൾ ഇപ്പോൾ നിത്യ സംഭവങ്ങളാണ്. വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോൾ അപകടം സംഭവിക്കുന്നത് സാധാരണ കാര്യങ്ങളായി മാറിയിരിക്കുന്നു.രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാൽ തേർഡ് പാർട്ടി ഇൻഷുറൻസും മറ്റുമായി പോകും കാര്യങ്ങൾ. എന്നാൽ വാഹനം ഇടിച്ചത് ഒരു തെരുവ് നായയെ ആണെങ്കിലോ? അത് നമ്മളെ ആക്രമിക്കാൻ ശ്രമിക്കുകയും നമ്മുടെ വാഹനം അതിനെ ഇടിക്കുകയോ ചെയ്താൽ നമ്മൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമോ ? നൽകും എന്നാണ് ഉത്തരം. നഷ്ടപരിഹാരത്തിനായി ആരെയാണ് സമീപിക്കേണ്ടെത് എന്ന് സംശയം വരാം. ഇതിനായി നമ്മൾ സമീപിക്കേണ്ടത് എറണാകുളത്ത് സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റിയെയാണ്. ഈ കാര്യങ്ങളെ കുറിച്ച് സാമൂഹ്യപ്രവർത്തകനായ അഡ്വ.ആൻസൺ പി.ഡി അലക്സാണ്ടർ വിശദീകരിക്കുന്നു.

വീഡിയോ കാണാം