1,211 പേർക്ക് കൂടി കൊവിഡ്, സമ്പർക്കത്തിലൂടെ 1026

Sunday 09 August 2020 11:16 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 1,211പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1026 പേരും സമ്പർക്ക രോഗികളാണ്. 103 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കാസർകോട് ചൊവ്വാഴ്ചച മരണമടഞ്ഞ തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ ഖാദർ (67), എറണാകുളത്ത് വ്യാഴാഴ്ച മരിച്ച പള്ളുരുത്തി സ്വദേശി കെ.വി.റാഫി (64) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. 27 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. അതേസമയം 970 പേർ രോഗമുക്തരായെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തലസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 292 പുതിയ കേസുകളിൽ 281പേരും സമ്പർക്കരോഗികളാണ്. നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ രോഗം കൂടുതലായി സ്ഥിരീകരിക്കുന്നത്. മലപ്പുറം 170ൽ 145, കോട്ടയം 139ൽ 115,ആലപ്പുഴ 110ൽ 99, കൊല്ലം 106ൽ 88 എന്നിങ്ങനെയാണ് രോബാധിതർ നൂറുകടന്ന ജില്ലകളിലെ സമ്പർക്കവ്യാപന നിരക്ക്.

ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ 76 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 78 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

ആകെ രോഗബാധിതർ 34331

ചികിത്സയിലുള്ളവർ 12,347

രോഗമുക്തർ 21,836

ആകെ മരണം 108

ഫലം വരാനുള്ളത് 6182