"മനുഷ്യത്വത്തിന് മുന്നിൽ തലകുനിക്കുന്നു" മലപ്പുറത്തെ ജനങ്ങൾക്ക് ആദരമർപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Monday 10 August 2020 12:37 AM IST

ന്യൂഡൽഹി : കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽപെട്ടവരെ രക്ഷിക്കാൻ കൊവിഡ് നിയന്ത്രണങ്ങൾ പോലും മറന്ന് രംഗത്തെത്തിയ മലപ്പുറത്തെ നാട്ടുകാർ രാജ്യം മുഴുവൻ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മലപ്പുറത്തെ ജനങ്ങൾക്ക് ആദരം അർപ്പിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ആദരം അർപ്പിച്ചത്.

മനുഷ്യത്വത്തിന് മുന്നിൽ തലകുനിക്കുന്നു.

അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ ദയയും മനുഷ്യത്വവും ഞങ്ങൾക്ക് മേൽ ചൊരിഞ്ഞ മലപ്പുറത്തെ ജനതയ്ക്ക് ആദരം അർപ്പിക്കുന്നു. നിങ്ങളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു.

ഇത് വെറും ധൈര്യമല്ല, ഒരു ജീവൻ രക്ഷിക്കുവാനുള്ള മനുഷ്യത്വത്തിന്റെ സ്പർശമാണ്. സ്വന്തം ജീവൻ പണയം വെച്ച് നിരവധി ജീവനുകൾ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു.

എയർ ഇന്ത്യ എക്‌സ്പ്രസ് പങ്കുവെച്ച ട്വീറ്റിൽ കുറിച്ചു