കാഴ്‌ചയില്ലാത്തവർക്കായി കന്യാകുമാരിയിൽ ഒരു ഗ്രാമം

Monday 10 August 2020 4:24 PM IST

പ​ല​ത​ര​ത്തി​ലു​ള്ള​ ​ഗ്രാ​മ​ങ്ങ​ളും​ ​ന​മു​ക്ക് ​പ​രി​ച​യ​മു​ണ്ട്.​ ​ആ​രും​ ​ചെ​രു​പ്പി​ടാ​ത്ത​ ​ഗ്രാ​മം,​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ജ​ന​നം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ഗ്രാ​മം.എ​ന്നാ​ൽ,​ ​ക​ന്യാ​കു​മാ​രി​യി​ലു​ണ്ട് ​വ്യ​ത്യ​സ്ത​മാ​യൊ​രു​ ​ഗ്രാ​മം.​ ​മ​ടാ​ത്താ​ട്ടു​വി​ളൈ​ ​എ​ന്നാ​ണ് ​ഗ്രാ​മ​ത്തി​ന്റെ​ ​പേ​ര്.​ ​ഇ​വി​ടെ​യു​ള്ള​ ​ഓ​രോ​ ​വീ​ട്ടി​ലും​ ​ഒ​രാ​ളെ​ങ്കി​ലും​ ​ക​ണ്ണു​ക​ൾ​ ​ദാ​നം​ ​ചെ​യ്യു​ന്നു.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഗ്രാ​മ​ത്തി​ലെ​ 229​ ​പേ​ർ​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ക​ണ്ണു​ക​ൾ​ ​ദാ​നം​ ​ചെ​യ്തു​ ​ക​ഴി​ഞ്ഞു.​ ​ഗ്രാ​മ​ത്തി​ലെ​ ​ആ​രെ​ങ്കി​ലും​ ​മ​രി​ച്ചാ​ലു​ട​ൻ​ ​വീ​ട്ടു​കാ​ർ​ ​അ​വി​ടെ​യു​ള്ള​ ​പ​ള്ളി​യി​ലെ​ ​വൈ​ദി​ക​നെ​ ​വി​വ​രം​ ​അ​റി​യി​ക്കും.​ ​പ​ള്ളി​യി​ലെ​ ​ചെ​റു​പ്പ​ക്കാ​ർ​ ​ഉ​ട​ൻ​ ​ത​ന്നെ​ ​മ​ര​ണം​ ​ന​ട​ന്ന​ ​വീ​ട്ടി​ലെ​ത്തു​ക​യും​ ​ക​ണ്ണു​ക​ൾ​ ​ദാ​നം​ ​ചെ​യ്യാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും​ ​ചെ​യ്യും.​ ​തി​രു​നെ​ൽ​വേ​ലി​യി​ലെ​ ​മെ​ഡി​ക്ക​ൽ​ ​ടീം​ ​എ​ത്തി​യാ​ണ് ​ക​ണ്ണു​ദാ​ന​ത്തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.​ ​ആ​ദ്യ​മൊ​ന്നും​ ​ഗ്രാ​മ​വാ​സി​ക​ൾ​ ​ഇ​തി​നെ​ക്കു​റി​ച്ച് ​ബോ​ധ​വാ​ന്മാ​രാ​യി​രു​ന്നി​ല്ല.​ ​ഗ്രാ​മ​ത്തി​ലെ​ ​മു​തി​ർ​ന്ന​വ​രൊ​ന്നും​ ​ക​ണ്ണു​ക​ൾ​ ​ദാ​നം​ ​ചെ​യ്യാ​ൻ​ ​ആ​ദ്യം​ ​സ​മ്മ​തി​ച്ചി​രു​ന്നി​ല്ല.​ ​കാ​ര​ണം,​ ​ക​ണ്ണു​ക​ളെ​ടു​ത്താ​ൽ​ ​മ​ര​ണ​ശേ​ഷം​ ​ദൈ​വ​ത്തി​നെ​ ​കാ​ണാ​നാ​കി​ല്ലെ​ന്നാ​ണ് ​അ​വ​രു​ടെ​ ​വി​ശ്വ​സം.​ 2007​-​ലാ​ണ് ​ആ​ദ്യ​മാ​യി​ ​ഗ്രാ​മ​ത്തി​ലൊ​രാ​ൾ​ ​ക​ണ്ണു​ക​ൾ​ ​ദാ​നം​ ​ചെ​യ്ത​ത്.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​ ​എ​ട്ടു​പേ​രു​ടെ​ ​ക​ണ്ണു​ക​ൾ​ ​കൂ​ടി​ ​ദാ​നം​ ​ചെ​യ്തു.​ ​അ​തൊ​രു​ ​തു​ട​ക്കം​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​ഓ​രോ​ ​വീ​ട്ടി​ലെ​യും​ ​ഒ​രാ​ളെ​ങ്കി​ലും​ ​ക​ണ്ണ് ​ദാ​നം​ ​ചെ​യ്യാ​ൻ​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ച്ചു.​ ​ആ​ ​വ​ർ​ഷം​ ​അ​വ​സാ​ന​മാ​യ​പ്പോ​ഴേ​ക്കും​ 1500​ ​പേ​ർ​ ​ക​ണ്ണ് ​ദാ​നം​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​സ​മ്മ​ത​പ​ത്ര​ത്തി​ൽ​ ​ഒ​പ്പ് ​വ​ച്ചു​ ​ക​ഴി​ഞ്ഞി​രു​ന്നു. ഇ​തി​ൽ​ ​അ​ധി​ക​വും​ ​യു​വാ​ക്ക​ളാ​യി​രു​ന്നു. 2015​ൽ,​ 14​ ​വ​യ​സു​ള്ള​ ​ഒ​രു​ ​കു​ട്ടി​ ​മു​ത​ൽ,​ 2017​ ​ൽ​ 97​ ​വ​യ​സു​ള്ള​ ​ഒ​രാ​ൾ​ ​വ​രെ​ ​ക​ണ്ണു​ക​ൾ​ ​ദാ​നം​ ​ചെ​യ്തു​ ​ക​ഴി​ഞ്ഞു.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​ഗ്രാ​മ​മൊ​ന്നാ​കെ​ ​കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് ​കാ​ഴ്ച​യാ​യി​ ​മാ​റി.