5 ജില്ലകളിൽ കൊവിഡ് പരിശോധന കൂട്ടണം

Tuesday 11 August 2020 12:43 AM IST

തിരുവനന്തപുരം : കൊവിഡ് അതിവ്യാപനമുള്ള അഞ്ചു ജില്ലകളിൽ പരിശോധന വർദ്ധിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്. മലപ്പുറം, കാസർകോട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് സംസ്ഥാന ശരാശരിയുടെ ഇരട്ടിയിലും അധികമായ ജില്ലകളാണിത്. 100 പേരെ പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് 3.3 പേർ പോസിറ്റീവാകുന്നു. എന്നാൽ തിരുവനന്തപുരത്ത് ഇത് 9.2 ആണ്. മലപ്പുറത്താണ് ഏറ്റവും ഉയർന്ന നിരക്ക്– 10.3. കാസർകോട് 10.1, എറണാകുളം 8.3, ആലപ്പുഴ 6.1. ഈ ജില്ലകളിൽ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് പരിശോധന വിപുലീകരിക്കണം. ഇൻഫ്‌ലുവൻസ ലക്ഷണങ്ങളുമായി വരുന്നവരെയും പരിശോധിക്കണം. ഇതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉപയോഗിക്കാം.