1184 പേർക്ക് കൊവിഡ്, 784 രോഗമുക്തർ
Monday 10 August 2020 11:27 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1184 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 784 രോഗമുക്തർ. 956 സമ്പർക്ക രോഗികളിൽ 114 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴ് മരണം സ്ഥിരീകരിച്ചു. ഈമാസം 5ന് മരണമടഞ്ഞ എറണാകുളം നായരമ്പലം സ്വദേശിനി ഗ്രേസി ഷൈനി (54),7ന് മരണമടഞ്ഞ കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45),കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി (68),വയനാട് കൽപ്പറ്റ സ്വദേശി അലവിക്കുട്ടി (65),8ന് മരണമടഞ്ഞ മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസ (52),കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ (64),തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി ജമ (50) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. 41 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. ഇന്നലെ കൂടുതൽ രോഗബാധ മലപ്പുറത്താണ്. 255. സമ്പർക്കരോഗികൾ 219.