നന്ദിയുണ്ട് പുട്ടണ്ണാ...ഒരായിരം നന്ദിയുണ്ട്... ; വ്ളാഡിമിര്‍ പുചിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ കമന്റ് മഴ
ന്യൂഡൽഹി: അപ്രതീക്ഷിതമായി പടർന്ന് പിടിച്ച കൊവിഡ് വൈറസ് ജനങ്ങളെ എല്ലാം ലോക്കാക്കിയിരുന്നു.മാസ്കും സാനിറ്റൈസറും കൊണ്ട് പ്രതിരോധം തീർക്കാമെങ്കിലും വാക്സിൻ വൈകുന്നത് ആശങ്കയായിരുന്നു. ലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന കൊവിഡ് വാക്‌സിനാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത് .
ഇപ്പോഴിതാ കൊവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നല്‍കുന്ന ആദ്യ വാക്സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുചിന്‍ പ്രഖ്യാപിച്ചു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ വ്ളാഡിമിര്‍ പുചിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ കമന്റ് മഴ. കൊവിഡ് വാക്സിൻ കണ്ട്പിടിച്ചതിന് പുചിന് നന്ദി പറഞ്ഞ് കൊണ്ടാണ് കമന്റുകൾ ഏറെയും.
കമന്റുകൾ ഇങ്ങനെ:
നന്ദിയുണ്ട് പുട്ടണ്ണാ...ഒരായിരം നന്ദിയുണ്ട്.. എന്തോരം നേര്‍ച്ച നേര്‍ന്നിട്ടാണറിയോ....
എന്റെയും നാട്ടുകാരുടെയും മണവാളന്‍ & സണ്‍സ് nte പേരിലും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. നന്ദി ഉണ്ട് മുതലാളി, നന്ദി
പുട്ടണ്ണാ ഇതിന്റ ഒന്നും ആവശ്യം ഇല്ല, ഇങ്ങളൊരു രാമക്ഷേത്രം കെട്ട്, പറ്റോങ്കില്‍ രണ്ടു പശൂനേം വാങ്ങി കെട്ട്. കൊറോണ നിങ്ങടെ കാലില്‍ വീണു കരയും.
ഇത് ശത്യമാണ് ??
പുടിന്‍ ഭായ് യു are ഗ്രേറ്റ്.. welcome from heart for the vaccine!
ഹമാരാ ദേശവാസിയോം..ജയ് പശുരാമന്‍..
അണ്ണോ നമുക്കും താ കുറച്ചു വാക്സിന്‍... ഇങ്ങള് എല്ലാര്‍ക്കും കൊടുക്കാം എന്ന് പറഞ്ഞ ആ മനസുണ്ടല്ലോ അതാണ് മ്മളെ പ്രതീക്ഷ..