1417 പുതിയ രോഗികൾ, 1426 രോഗമുക്തർ
Tuesday 11 August 2020 11:20 PM IST
തിരുവനന്തപുരം: കൊവിഡ് ഭീതിക്ക് നടുവിൽ ആശ്വസമായി സംസ്ഥാനത്ത് ഇന്നലെ രോഗബാധിതരെക്കാൾ കൂടുതലായിരുന്നു രോഗമുക്തർ. 1417 പേർ രോഗബാധിതരായപ്പോൾ 1426 പേർ രോഗമുക്തരായി. 1242 പേർക്ക് സമ്പർക്ക രോഗ ബാധയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 105 പേരുടെ ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അഞ്ചു മരണവും സ്ഥിരീകരിച്ചു.