തലസ്ഥാനത്ത് ഇന്ന് 266 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, തീരദേശ മേഖലയിൽ കൂടുതൽ ഇളവുകൾ
Wednesday 12 August 2020 8:02 PM IST
തിരുവനന്തപുരം: ജില്ലയിൽ ആശങ്ക നിറച്ച് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു . തലസ്ഥാനത്ത് ഇന്ന് 266 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 330 പേർ രോഗമുക്തരായി. ഇന്ന് പുതുതായി 646 പേര്‍ നിരീക്ഷണത്തിലായി. പളളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് 266 പേരെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. 233 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. വിവിധ ആശുപത്രികളിലായി ഇനി 2,891 പേരാണ് നിരീക്ഷണത്തിലുളളത്.തിരുവനന്തപുരത്ത് തീരദേശ മേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.