പൂജപ്പുര സെൻട്രൽ ജയിലിലെ 41 തടവുകാർക്കുകൂടി കൊവിഡ്, ഇന്ന് പരിശോധിച്ചത് 98 പേരെ

Thursday 13 August 2020 4:26 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​പു​ജ​പ്പു​ര​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലെ​ 41 തടവുകാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 98 തടവുകാരിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 59​ ​ത​ട​വു​കാ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രിച്ചിരുന്നു.​ ​ഒ​രു​ ​ബ്ലോ​ക്കി​ലെ​ 99​ ​പേ​രെ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 59​ ​പോ​സി​​​റ്റീ​വ് ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​

നി​ല​വി​ൽ​ 1048​ ​ത​ട​വു​കാ​രാ​ണ് ​ജ​യി​ലി​ൽ​ ​ഉളള​ത്.ചൊ​വ്വാ​ഴ്ച​ ​രോ​ഗ​ല​ക്ഷ​ണം​ ​പ്ര​ക​ടി​പ്പി​ച്ച​ 71​കാ​ര​നാ​യ​ ​റി​മാ​ൻ​ഡ് ​പ്ര​തി​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​അ​യാ​ൾ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ബ്ലോ​ക്കി​ലെ​ ​എ​ല്ലാ​ ​ത​ട​വു​കാ​ർ​ക്കും​ ​ആ​ന്റി​ജ​ൻ​ ​ടെ​സ്​​റ്റ് ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​രോ​ഗ​ബാ​ധി​ത​രെ​ ​താ​ത്കാ​ലി​ക​മാ​യി​ ​ജ​യി​ലി​ലെ​ ​ആ​ഡി​​​റ്റോ​റി​യ​ത്തി​ലേ​ക്ക് ​മാറ്റിയിരിക്കുകയാണ്.​ ​ജ​യി​ലി​നു​ളളി​ൽത്ത​ന്നെ​ ​സി.​എ​ഫ്.​എ​ൽ.​ടി.​സി.​ ​സ​ജ്ജ​മാ​ക്കി​ ​രോ​ഗ​ബാ​ധി​ത​രെ​ ​അ​വി​ടേ​ക്ക് ​മാ​​​റ്റും.​ ​രോ​ഗ​വ്യാ​പ​ന​ ​സാ​ധ്യ​ത​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ജ​യി​ലി​ലെ​ ​മു​ഴു​വ​ൻ​ ​അ​ന്തേ​വാ​സി​ക​ൾ​ക്കും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.