ഇ-പോസ് പണിമുടക്കുന്നതിനു പിന്നിൽ ആരുടെയോ 'പണി'യുണ്ടെന്ന് സംശയം

Friday 14 August 2020 12:00 AM IST

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണവും ഓണം സ്പെഷ്യൽ റേഷൻ വിതരണവും തുടങ്ങിയപ്പോൾ തന്നെ റേഷൻ കടകളിലെ ഇ- പോസ് മെഷീനുകൾ തകരാറിലാകുന്നു എന്ന പരാതിയും വ്യാപകമായി. എന്നാൽ പരാതിക്കു പിന്നിൽ റേഷൻ വെട്ടിപ്പ് നടത്താനുള്ള ഗൂഢനീക്കമുണ്ടെന്നാണ് സിവിൽ സപ്ളൈസ് വകുപ്പ് സംശയിക്കുന്നത്.

ഒരു കടയിൽ ഇ-പോസ് പ്രവർത്തിക്കുമ്പോൾ അടുത്ത കടയിൽ നിശ്ചലമാകുന്ന അവസ്ഥയാണ് ഉള്ളതെന്നാണ് വ്യാപാരികളിൽ ചിലരുടെ പരാതി. ഒരു ഉപഭോക്താവിന് ഇരുപതിൽ കൂടുതൽ മിനിട്ട്‌ വിതരണത്തിന് വേണ്ടിവരുന്നു. ചിലയിടങ്ങളിൽ നെറ്റ്‌വർക്ക് കുറയുന്നതും പ്രശ്നമാകുന്നുണ്ട്. ഇപ്പോഴത്തെ തകരാർ പരിഹരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ആഗസ്റ്റ് 19 ന് സൂചനാ കടയടപ്പുസമരം നടത്തുമെന്ന് സംയുക്ത സമിതി നേതാക്കളായ ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി.മുഹമ്മദാലി, സുരേന്ദ്രൻ ഇ.അബൂബക്കർ ഹാജി എന്നിവർ അറിയിച്ചു.

അതേസമയം ഇ പോസിലെ തകരാറുകൾ ഏതെണ്ടെല്ലാം പരിഹരിച്ചുവെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ അറിയിച്ചു. നെറ്റ് വർക്ക് മന്ദഗതിയിലാകുന്ന കടകളിൽ ഉപയോഗിക്കുന്ന ബി.എസ്.എൻ.എൽ സിമ്മിനു പകരം ജിയോയുടെ സിം നൽകുന്ന പദ്ധതി സിവിൽ സപ്ളൈസ് ഡയറക്ടറേറ്റ് സർക്കാരിന് സമർപ്പിച്ചു. അതുകൂടി അനുവദിക്കുന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെടുമത്രെ.

ഇ-പോസ് ആകെ തകരാറിലാണെന്ന് വരുത്തിത്തീർത്ത് മാന്വലായി റേഷൻ വിതരണം നടത്താൻ ശ്രമിക്കുന്ന വ്യാപാരികളും ഉണ്ടെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. മാന്വലായി വിതരണം ചെയ്താൽ ക്രിത്രിമം നടത്താൻ കഴിയും. അത്‌ അനുവദിക്കേണ്ടെന്ന നിലപാടിലാണ് വകുപ്പ്. റേഷൻ വിതരണം ഇ-പോസ് മുഖാന്തരം ബയോ മെട്രിക് പഞ്ചിംഗിലൂടെയോ ഒ.ടി.പി പ്രകാരമോ വേണമെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശമുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സൗ​ജ​ന്യ​ ​ഓ​ണ​ക്കി​റ്റ് വി​ത​ര​ണം​ ​ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​വ​ഴി​ ​സൗ​ജ​ന്യ​ ​ഓ​ണ​ക്കി​റ്റു​ക​ളു​ടെ​ ​വി​ത​ര​ണം​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ചു.​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​കാ​ഞ്ഞി​രം​പാ​റ​ ​എ.​ആ​ർ.​ഡി​ 32​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്ന​ ​മ​ന്ത്രി​ ​പി.​ ​തി​ലോ​ത്ത​മ​ൻ​ ​കി​റ്റു​ക​ളു​ടെ​ ​ആ​ദ്യ​ ​വി​ത​ര​ണ​വും​ ​ന​ട​ത്തി.​ ​പ​തി​നൊ​ന്ന് ​ഇ​ന​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​അ​ഞ്ഞൂ​റ് ​രൂ​പ​ ​വി​ല​യു​ള്ള​ ​കി​റ്റാ​ണ് ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​പൊ​തു​വി​ത​ര​ണ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​വ​ഴി​ ​ജ​ന​ങ്ങ​ൾ​ക്ക് ​ല​ഭ്യ​മാ​ക്കു​ന്ന​ത്.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​അ​ന്ത്യോ​ദ​യ​ ​കാ​ർ​ഡു​ട​മ​ക​ൾ​ക്കാ​ണ് ​കി​റ്റ് ​ല​ഭി​ക്കു​ക.​ ​ആ​ഗ​സ്റ്റ് 27​ ​ന് ​മു​ൻ​പ് ​മ​റ്റ് ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​കി​റ്റ് ​ല​ഭ്യ​മാ​ക്കും.

​ഓ​ണ​ക്കി​റ്രി​ലു​ള്ള​ത്

പ​ഞ്ച​സാ​ര​ ​-​ 1​കി​ലോ​ഗ്രാം ശ​ർ​ക്ക​ര​ ​-​ 1​ ​കി​ലോ​ഗ്രാം പ​യ​ർ​-​ 500​ ​ഗ്രാം ഗോ​ത​മ്പ് ​നു​റു​ക്ക്-​ 1​ ​കി​ലോ​ഗ്രാം വെ​ളി​ച്ചെ​ണ്ണ​-​ 500​ ​മി.​ലി സേ​മി​യ​/​പ​ല​ട​-​ 1​ ​പാ​യ്ക്ക​റ്റ് മു​ള​ക് ​പൊ​ടി​-​ 100​ ​ഗ്രാം മ​ല്ലി​പ്പൊ​ടി​-​ 100​ ​ഗ്രാം മ​ഞ്ഞ​ൾ​ ​പൊ​ടി​-​ 100​ ​ഗ്രാം സാ​മ്പാ​ർ​പൊ​ടി​ ​-​ 100​ ​ഗ്രാം പ​പ്പ​ടം​-​ 1​ ​പാ​യ്ക്ക​റ്റ് ​(12​ ​എ​ണ്ണം​)​