പ്ലസ് വൺ മുന്നോക്ക സംവരണം അപേക്ഷ

Friday 14 August 2020 12:00 AM IST

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള 10 ശതമാനം മുന്നോക്ക സംവരണത്തിന് നിശ്ചിത മാതൃകയിലുള്ള ഇൻകം ആൻഡ് അസറ്റ്സ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന് നേടണം. പ്രവേശന പോർട്ടലിൽ Apply Online -SWS എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിച്ച ശേഷം കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്ത് അതിലെ Economically Weaker Section Details Entry എന്ന ലിങ്കിലൂടെ ഇ.ഡബ്ല്യു.എസ് സംവരണവിവരങ്ങൾ സമർപ്പിക്കാം. . കൂടുതൽ വിവരങ്ങൾക്ക് www.hscap.kerala.gov.in.

 പുനക്രമീകരിച്ച അലോട്ട്മെന്റ് തീയതികൾ

ട്രയൽ അലോട്ട്മെന്റ് - ആഗസ്റ്റ് 24

ഒന്നാം അലോട്ട്മെന്റ് - സെപ്തംബർ 7

മുഖ്യ അലോട്ടമെന്റ് സെപ്തംബർ 29ന് അവസാനിക്കും

സപ്ലിമെറ്ററി അലോട്ട്മെന്റ് - ഒക്ടോബർ 3 മുതൽ 23 വരെ