ശ്രീചിത്ര ഡയറക്ടറുടെ കാലാവധി നീട്ടൽ: സ്റ്റേ ഹൈക്കോടതി റദ്ദാക്കി

Friday 14 August 2020 12:00 AM IST

കൊച്ചി : തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോറിന്റെ കാലാവധി അഞ്ച് വർഷം കൂടി നീട്ടിയതു സ്റ്റേ ചെയ്ത സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സി.ഐ.ടി ഉത്തരവിനെതിരെ ഡോ. ആശാ കിഷോർ നൽകിയ ഹർജിയിലാണിത്.

സി.എ.ടിയിൽ നിലവിലുള്ള ഹർജി സെപ്തംബർ 2 ന് പരിഗണിക്കുമ്പോൾ കേസിലെ കക്ഷികൾ വിശദമായ മറുപടി നൽകണമെന്നും, ഇതു പരിഗണിച്ച് സി.എ.ടി തീർപ്പ് കല്പിക്കണമെന്നും ഡിവിഷൻബെഞ്ചിന്റെ വിധിയിൽ പറയുന്നു. ഈ വിധിയോടെ, ഹർജിക്കാരിക്ക് ഡയറക്‌‌ടർ പദവിയിൽ തുടരാം.

@​ഇ​ന്ന് ​വീ​ണ്ടും​ ​ചു​മ​ത​ല​യേ​ൽ​ക്കും​
ഡോ.​ആ​ശാ​ ​കി​ഷോ​റി​ന്റെ
നി​യ​മ​ന​ത്തി​ന് ​അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​നം​ ​കേ​ന്ദ്ര​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​താ​ൽ​ക്കാ​ലി​ക​മാ​യി​ ​ത​ട​ഞ്ഞ​തി​നാ​ൽ​ ​നാ​ലു​ദി​വ​സ​മാ​യി​ ​ഒാ​ഫീ​സി​ൽ​ ​നി​ന്ന് ​മാ​റി​നി​ന്ന​ ​തി​രു​വ​ന​ന്ത​പു​രം​ ​ശ്രീ​ചി​ത്ര​ ​തി​രു​നാ​ൾ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ആ​ശാ​കി​ഷോ​ർ​ ​ഇ​ന്ന് ​വീ​ണ്ടും​ ​ചു​മ​ത​ല​യേ​ൽ​ക്കും.
ട്രൈ​ബ്യൂ​ണ​ലി​ന്റെ​ ​സ്റ്റേ​ ​ഇ​ന്ന​ലെ​ ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​ഇ​തോ​ടെ​ ​ഡോ.​ആ​ശാ​കി​ഷോ​റി​ന്റെ​ ​നി​യ​മ​നം​ ​നി​യ​മ​പ​ര​മാ​യി​ ​പൂ​ർ​ണ​മാ​യി​ ​സാ​ധൂ​ക​രി​ക്ക​പ്പെ​ട്ടു.
അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ഡോ.​ആ​ശാ​കി​ഷോ​റി​ന് ​മേ​യ് 12​ന് ​ചേ​ർ​ന്ന​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ബോ​ർ​ഡാ​ണ് 2025​ ​ഫെ​ബ്രു​വ​രി​ 28​ ​ന് ​സ​ർ​വ്വീ​സി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കു​ന്ന​വ​രെ​ ​വ​രെ​ ​നീ​ട്ടി​ ​ന​ൽ​കി​യ​ത്.​ ​കേ​ന്ദ്ര​ ​ശാ​സ്ത്ര​സാ​ങ്കേ​തി​ക​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​യും​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റും​ ​ഉ​ൾ​പ്പെ​ട്ട​ ​യോ​ഗ​ത്തി​ൽ​ ​ഏ​ക​ക​ണ്ഠ​മാ​യാ​ണ് ​തീ​രു​മാ​നം​ ​ഉ​ണ്ടാ​യ​ത്.​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​മാ​യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​ ​ഭ​ര​ണ​ഘ​ട​ന​യും​ ​കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും​ ​അ​നു​സ​രി​ച്ച് ​കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ​ ​ഉ​പ​സ​മി​തി​യു​ടെ​ ​അം​ഗീ​കാ​രം​ ​തേ​ടേ​ണ്ട​തി​ല്ല.​ ​എ​ന്നാ​ൽ​ ​അ​ങ്ങി​നെ​ ​വേ​ണ​മെ​ന്നും​ ​അ​തു​ണ്ടാ​യി​ല്ലെ​ന്നും​ ​കാ​ട്ടി​യു​ള്ള​ ​പ​രാ​തി​യി​ലാ​ണ് ​സി.​എ.​ടി.​ ​താ​ൽ​ക്കാ​ലി​ക​മാ​യി​ ​നി​യ​മ​നം​ ​ത​ട​ഞ്ഞ​ത്.​ ​ഇ​തി​നെ​തി​രെ​ ​ഡ​യ​റ​ക്ട​ർ​ ​ന​ൽ​കി​യ​ ​റി​ട്ട് ​ഹ​ർ​ജി​യി​ലാ​ണ് ​ഹൈ​ക്കോ​ട​തി​ ​നി​യ​മ​ന​ത്തി​ന് ​സാ​ധു​ത​ ​ന​ൽ​കി​യ​ത്.