എ.ഐ.വൈ.എഫ് വെർച്വൽ ജാഥ ഇന്ന് സമാപിക്കും
തിരുവനന്തപുരം :'മഹാമാരിയുടെ മറവിൽ വിൽക്കരുത് തകർക്കരുത് സ്വതന്ത്ര ഇന്ത്യയെ ' എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ സമര സ്മരണ വെർച്വൽ മീറ്റിന്റെ പ്രചരണാർത്ഥം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച ദേശാഭിമാന വെർച്വൽ ജാഥ പര്യടനം ഇന്ന് സമാപിക്കും.
ഇന്നലെ തിരുവനന്തപുരത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സെക്രട്ടറി അരുൺ.കെ.എസും പത്തനംതിട്ടയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെപി.സന്ദീപും ആലപ്പുഴയിൽ സർക്കാർ ചീഫ് വിപ്പ് കെ.രാജനും കോട്ടയത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാലും ഇടുക്കിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി.ജിസ്‌മോനും എറണാകുളത്ത് സംസ്ഥാന ജോ.സെക്രട്ടറി അഡ്വ.പി.ഗവാസും സംസാരിച്ചു. ഇന്നലെ എറണാകുളത്ത് സമാപിച്ച ജാഥ ഇന്ന് തൃശൂർ മുതൽ കാസർഗോഡ് വരെ പര്യടനം നടത്തും. വൈകിട്ട് 5ന് ജാഥ സമാപിക്കും.