ബുർജ് ഖലീഫ ഇന്ന് ത്രിവർണമണിയും,​ ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യു.എ.ഇ

Saturday 15 August 2020 8:19 PM IST

ദുബായ്: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബുർജ് ഖലീഫ ഇന്ന് ത്രിവർണമണിയും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ്, ഇൻഫർമേഷൻ ആൻഡ് കൾച്ചർ കോൺസുൽ നീരജ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. രാത്രി 8.45നായിരിക്കും ലോകത്തിലെ ഏറ്റവും ഉയരും കൂടിയ കെട്ടിടത്തിൽ ഇന്ത്യൻ ദേശീയ പതാക ദൃശ്യമാകുന്നത്.

അതേസമയം സ്വാതന്ത്ര്യദിനത്തിൽ ആശംസ അറിയിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു. യു..എ..ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു..എ..ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്!*!യാൻ എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്വാതന്ത്ര്യ ദിന സന്ദേശങ്ങളയച്ചു.