ഇന്നലെ 119 പേർക്ക് കൊവിഡ്
Thursday 20 August 2020 9:45 PM IST
പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 119 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 12 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 89 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.37 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ 2327 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1216 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.