മുത്തൂറ്റ് എൻജിനിയറിംഗ് കോളേജും സീമെൻസും കൈകോർക്കുന്നു

Friday 21 August 2020 3:31 AM IST

കൊച്ചി: മുത്തൂറ്റ് എൻജിനിയറിംഗ് കോളേജിൽ ബി.ടെക് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് പഠനത്തിന് ഓട്ടോമേഷൻ രംഗത്തെ പ്രമുഖരായ സീമെൻസ് കൈകോർക്കുന്നു. പി.എൽ.സി., ഡ്രൈവ്സ്, ഓട്ടോമേഷൻ കോഴ്‌സുകൾക്ക് ബി.ടെക് പഠനത്തോടൊപ്പം അത്യാധുനിക സീമെൻസ് സെന്റർ ഫോർ കോംപീറ്റൻസി ലാബിൽ പരിശീലനവും സർട്ടിഫിക്കറ്റും നേടാം. മിടുക്കരായ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും ലഭിക്കും. മിടുക്കർക്കും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും കോഴ്‌സിൽ സ്‌കോളർഷിപ്പുമുണ്ട്.