കരിങ്കൽ ക്വാറിയിലേക്ക്​ വീണ കാർ പുറത്തെടുത്തു

Friday 21 August 2020 12:01 AM IST
ക്വാറിയിലേക്ക് വീണ കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്നു

പെരിന്തൽമണ്ണ: കൊളത്തൂർ ​ പടപ്പറമ്പ്​ റൂട്ടിൽ പലകപ്പറമ്പിൽ റോഡിനോട് ചേർന്ന കരിങ്കൽ ക്വാറിയിലേക്ക്​ കഴിഞ്ഞ ദിവസം രാത്രി നിയന്ത്രണം വിട്ട്​ മറിഞ്ഞ കാർ ക്രെയിനിന്റെ സഹായത്തോടെ പുറത്തെടുത്തു. വളാഞ്ചേരിയിൽ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.