127 പേർക്ക് കൊവിഡ്, 834 ചികിത്സയിൽ

Saturday 29 August 2020 12:47 AM IST

പാലക്കാട്: ജില്ലയിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ 127 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 75 പേർക്കും സമ്പർക്കത്തിലൂടെയണ് രോഗബാധ. അന്യസംസ്ഥാനങ്ങളിൽ നിന്നുവന്ന 19 പേർ, വിദേശത്തു നിന്നെത്തിയ ആറുപേർ, ഉറവിടമറിയാത്ത 27 പേർ എന്നിവരും ഇതിലുൾപ്പെടും. 93 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 834 ആയി. ജില്ലക്കാരായ എട്ടുപേർ തൃശൂരും പത്തുപേർ വീതം മലപ്പുറത്തും കോഴിക്കോട്ടും രണ്ടുപേർ കണ്ണൂരും 16 പേർ എറണാകുളത്തും ചികിത്സയിലുണ്ട്.

 ഇന്നലെ 156 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഇതുവരെ 45,567 സാമ്പിൾ പരിശോധനയ്ക്കയച്ചു.

 42,277 ഫലം ലഭ്യമായി.

 4433 പേർക്കാണ് ഇതുവരെ പോസിറ്റീവായത്.

 ഇന്നലെ മാത്രം 979 ഫലം ലഭിച്ചു.

 പുതുതായി 1186 സാമ്പിൾ അയച്ചു.

 ഇതുവരെ 3562 പേർ രോഗമുക്തി നേടി.

 2434 സാമ്പിൾ ഫലം ലഭിക്കാനുണ്ട്.

 1,11,388 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.

 ഇന്നലെ മാത്രം 756 പേർ ക്വാറന്റൈൻ പൂർത്തിയാക്കി.

 12,295 പേർ നിരീക്ഷണത്തിൽ തുടരുന്നു.