വിമോചന പോരാട്ടത്തിന് അയ്യങ്കാളി വിസ്‌ഫോടനശേഷി പകർന്നു: മുഖ്യമന്ത്രി

Saturday 29 August 2020 12:00 AM IST

തിരുവനന്തപുരം: ജന്മിത്വത്തിന്റെ കാൽച്ചുവട്ടിൽ ജാതീയതയും അനാചാരങ്ങളും വർഗചൂഷണങ്ങളുംകൊണ്ട് ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്‌ഫോടനശേഷി പകർന്ന മഹത്മാവായിരുന്നു അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അയ്യങ്കാളിയുടെ 157ാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്മരണ പുതുക്കി ഫേസ്ബുക്ക് പേജിൽ കുറിപ്പിടുകയായിരുന്നു മുഖ്യമന്ത്രി.

അനീതികളുടെ വിളനിലമായിരുന്ന ഒരു പ്രാകൃത സംസ്‌കാരികതയിൽ നിന്നും ഇന്നു നമ്മൾ ജീവിക്കുന്ന ആധുനിക കേരളത്തിന്റെ പിറവിയിലേയ്ക്കു നയിച്ച സാമൂഹ്യ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. സഞ്ചരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, പഠിക്കാനും, കൂലി ചോദിക്കാനുമുള്ള അവകാശങ്ങൾ പോലും നിരാകരിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ അവയ്ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ജാതിവ്യവസ്ഥ തുടരുന്ന കാലത്തോളം അതിനെ മറികടക്കാൻ അയ്യങ്കാളി കൊളുത്തിയ അഗ്‌നി വഴിവിളക്കായി ജ്വലിക്കും. അദ്ദേഹത്തിന്റെ ഓർമകൾ മുന്നോട്ടുള്ള പോരാട്ടത്തിൽ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കും വഴി കാട്ടിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി​ല്ലു​വ​ണ്ടി​ ​സ​മ​രം​ ​വീ​ണ്ടും​ ​വേ​ണ്ടി​വ​രും​:​ ​മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മൂ​ഹ്യ​ ​വി​പ്ല​വ​കാ​രി​യാ​യ​ ​അ​യ്യ​ങ്കാ​ളി​ ​ന​ട​ത്തി​യ​ ​വി​ല്ലു​വ​ണ്ടി​ ​സ​മ​രം​ ​വീ​ണ്ടും​ ​ന​ട​ത്തേ​ണ്ട​ ​സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ.​ ​അ​യ്യ​ങ്കാ​ളി​യു​ടെ​ 157ാം​ ​ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ഭാ​ര​തീ​യ​ ​ദ​ളി​ത് ​കോ​ൺ​ഗ്ര​സ് ​സം​ഘ​ടി​പ്പി​ച്ച​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളു​ടെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ദ​ളി​ത് ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളോ​ട് ​ബി.​ജെ.​പി​യ്ക്കും​ ​സി.​പി.​എ​മ്മി​നും​ ​ഒ​രേ​ ​സ​മീ​പ​ന​മാ​ണ്.​ ​തീ​വ്ര​ഹി​ന്ദു​ത്വ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​മ​ന​സ് ​നി​റ​യെ​ ​സ​വ​ർ​ണ​ചി​ന്താ​ഗ​തി​യാ​ണ്.​ ​ഹൈ​ദ​ര​ബാ​ദ് ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ​ ​ഗ​വേ​ഷ​ക​ ​വി​ദ്യാ​ർ​ത്ഥി​ ​രോ​ഹി​ത് ​വെ​മൂ​ല​ ​വി​വേ​ച​നം​ ​മൂ​ല​മാ​ണ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ത്.​ ​കേ​ര​ള​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മാ​ത്രം​ ​ബ​ലാ​ത്സം​ഗം​ ​ഉ​ൾ​പ്പെ​ടെ​ 3800​ൽ​പ്പ​രം​ ​അ​തി​ക്ര​മ​ങ്ങ​ളാ​ണ് ​പ​ട്ടി​ക​ജാ​തി​ ​-​ ​പ​ട്ടി​ക​ ​വ​ർ​ഗ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​ ​ന​ട​ന്ന​ത്. ഭാ​ര​തീ​യ​ ​ദ​ളി​ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ഷാ​ജു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ്,​ ​അ​ടൂ​ർ​ ​പ്ര​കാ​ശ്,​ ​വി.​എ​സ്.​ശി​വ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

രാ​ജ്യം​ ​അ​യ്യ​ങ്കാ​ളി​യോ​ട് ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു:പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ഹാ​ത്മാ​ ​അ​യ്യ​ങ്കാ​ളി​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​സ്മ​ര​ണ​ ​പു​തു​ക്കി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​അ​യ്യ​ങ്കാ​ളി​യെ​പ്പോ​ലു​ള്ള​ ​മ​ഹാ​ന്മാ​രോ​ട് ​രാ​ജ്യം​ ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ട്വീ​റ്ര് ​ചെ​യ്തു.​ ​ദു​ർ​ബ​ല​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ശാ​ക്തീ​ക​ര​ണ​ത്തി​നും​ ​സാ​മൂ​ഹ്യ​പ​രി​ഷ്ക​ര​ണ​ത്തി​നു​മാ​യു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​രാ​ജ്യ​ത്തി​ന് ​പ്ര​ചോ​ദ​ന​മാ​ണെ​ന്ന് ​കൊ​ച്ചി​യി​ൽ​ 2014​ൽ​ ​അ​യ്യ​ങ്കാ​ളി​യു​ടെ​ 152ാം​ ​ജ​ന്മ​ദി​ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​സം​ഗി​ച്ച​ ​വീ​ഡി​യോ​ ​കൂ​ടി​ ​പ​ങ്കു​വ​ച്ചു​ള്ള​ ​ട്വീ​റ്റി​ൽ​ ​പ​റ​യു​ന്നു.