കയർ തൊഴിലാളികൾക്ക് ₹70 കോടി അനുവദിച്ചുവെന്ന് കയർഫെഡ് ചെയർമാൻ
Saturday 29 August 2020 3:25 AM IST
ആലപ്പുഴ: കൊവിഡ് പ്രതിസന്ധിക്കിടയിലും കയർ തൊഴിലാളികൾക്ക് ഓണത്തോട് അനുബന്ധിച്ച് വിവിധ ആനുകൂല്യങ്ങൾക്കായി 70 കോടിയോളം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചുവെന്ന് കയർഫെഡ് ചെയർമാൻ അഡ്വ.എൻ. സായികുമാർ പറഞ്ഞു.
കയർ തൊഴിലാളികൾക്കുള്ള വരുമാന പൂരക പദ്ധതിക്കായി 25 കോടി രൂപ അനുവദിച്ചു. തൊഴിലാളി സംഘങ്ങൾക്കും കയർഫെഡ്, കയർ കോർപ്പറേഷൻ, ഫോം മാറ്റിംഗ്സ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്കായി 16.72 കോടി രൂപയും വിലസ്ഥിരതാ ഫണ്ട് ഇനത്തിൽ 15.65 കോടി രൂപയും നൽകി.
കയർപിരി സംഘങ്ങൾക്ക് പ്രൊഡക്‌ഷൻ കം മാർക്കറ്റിംഗ് ഇൻസെന്റീവായി 15.65 കോടി രൂപയും കയർസംഘം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്ക് 5.19 കോടി രൂപയും സംഘം ജീവനക്കാർക്ക് മാനേജീരിയൽ ഗ്രാന്റ് ആയി 71 ലക്ഷം രൂപയും വിതരണം ചെയ്‌തു. ഇതിനുപുറമേ, കയർ തൊഴിലാളികൾക്കുള്ള പെൻഷൻ തുകയും അനുവദിച്ചുവെന്ന് അഡ്വ. സായികുമാർ പറഞ്ഞു.