സംസ്ഥാനത്ത് ഇന്നലെ 2543 പേർക്ക് കൊവിഡ്, 2543 പുതിയ കേസുകൾ, 2097 പേർ രോഗമുക്തർ

Saturday 29 August 2020 12:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2543 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 2260 പേർ സമ്പർക്ക രോഗികൾ. എറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഉറവിടം വ്യക്തമല്ലാത്ത 229 കേസുകൾ. 52 ആരോഗ്യ പ്രവർത്തർക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് മരണങ്ങൾ റിപ്പോ‌ർട്ട് ചെയ്തു. 2097 പേർ രോഗമുക്തരായി. തലസ്ഥാനത്ത് 532 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

 ആകെ രോഗികൾ 69304

ചികിത്സയിലുള്ളവർ 23,111

രോഗമുക്തർ 45,858

ആകെ മരണം 274

24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകൾ 41,860