ആശ്വാസം, ആശങ്ക ; കൊവിഡ് -174, സമ്പർക്കം 140

Saturday 29 August 2020 12:02 AM IST

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ ജില്ലയിൽ കൊവിഡ് രോഗികൾ കുറഞ്ഞത് നേരിയ ആശ്വാസമായി. എന്നാൽ സമ്പർക്ക വ്യാപനം ആശങ്ക ഉയർത്തുകയാണ്. 174 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 140 പേർക്ക് രോഗം ബാധിച്ചപ്പോൾ 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ആറ് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ 12 പേർക്കുമാണ് പോസിറ്റീവ് ആയത്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 54 പേർക്കും കൊടുവള്ളിയിൽ 17 പേർക്കും വില്ല്യാപ്പള്ളിയിൽ 13 പേർക്കും വടകരയിൽ 19 പേർക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1821 ആയി. കോഴിക്കോട് എഫ്.എൽ.ടി.സി, മെഡിക്കൽ കോളേജ്, എൻ.ഐ.ടി. എഫ്.എൽ.ടി.സികളിൽ ചികിത്സയിലായിരുന്ന 106 പേർ രോഗമുക്തി നേടി.

 വിദേശത്ത് നിന്ന്

നൊച്ചാട് -1, കൊടുവള്ളി -3, മടവൂർ -1, മണിയൂർ 1

 ഇതര സംസ്ഥാനം

കോഴിക്കോട് കോർപ്പറേഷൻ -5, കായണ്ണ -1, മണിയൂർ -1, പുതുപ്പാടി- 1, തലക്കുളത്തൂർ- 1, ഉണ്ണിക്കുളം- 1, ഫറോക്ക് -1, നൊച്ചാട് -1

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപറേഷൻ 2 (ബേപ്പൂർ, വലിയങ്ങാടി),കൊടുവള്ളി -3, നടുവണ്ണൂർ -3, വടകര -2, കക്കോടി -1, കുരുവട്ടൂർ -1, നരിക്കുനി -1, പുതുപ്പാടി -1, ഉണ്ണിക്കുളം -1, ചേളന്നൂർ -1.

 സമ്പർക്കം

കോഴിക്കോട് കോർപറേഷൻ -52 (ബേപ്പൂർ, ചെറുവണ്ണൂർ, പുതിയങ്ങാടി, നടക്കാവ്, കാരപ്പറമ്പ്, പുതിയപാലം, എടക്കാട്, കല്ലായി, ഫ്രാൻസിസ് റോഡ്, മുഖദാർ, മാങ്കാവ്, കുറ്റിയിൽത്താഴം, ആഴ്ചവട്ടം, കൊളത്തറ, നല്ലളം, നടുവട്ടം, മാത്തോട്ടം, സിവിൽസ്റ്റേഷൻ , ചാലപ്പുറം,വെസ്റ്റ്ഹിൽ, പുതിയങ്ങാടി), വില്യാപ്പള്ളി -13, കൊടുവള്ളി -14, വടകര -17, തിരുവളളൂർ -9, ഉണ്ണികുളം- 4, മുക്കം- 4, കടലുണ്ടി- 3, നൊച്ചാട്- 2, തലക്കുളത്തൂർ -3, താമരശ്ശേരി -2, പുതുപ്പാടി -2, മണിയൂർ -3, മടവൂർ -2, ഏറാമല -2, ചാത്തമംഗലം -1, ചേമഞ്ചേരി- 1, അരീക്കുളം -1, ഫറോക്ക് -1, പനങ്ങാട്- 1, ഒഞ്ചിയം -1, പുറമേരി -1, പയ്യോളി- 1.