ആർപ്പോ... ഇർറോ... വരട്ടെ കിടിലൻ പൂക്കള സെൽഫി

Saturday 29 August 2020 12:51 AM IST

നേടൂ അടിപൊളി സമ്മാനങ്ങൾ

കൊവിഡ് കാലത്തെ ഓണം നിങ്ങൾ വീട്ടിലിരുന്ന് ആഘോഷിക്കുമ്പോൾ ഞങ്ങളും ഒപ്പം കൂടുകയാണ്.

കേരളകൗമുദി ഒരുക്കിയ പൂക്കളം സെൽഫി മത്സരത്തിലേക്ക് നിരവധി പേരാണ് ചിത്രങ്ങൾ അയയ്ക്കുന്നത്.

ലഭിക്കുന്നവയിലേറെയും മാതാപിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഒരുക്കുന്ന മനോഹരമായ പൂക്കളങ്ങളാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നോൾട്ട സ്പോൺസർ ചെയ്യുന്ന ഗൃഹോപകരണങ്ങളാണ് സമ്മാനം. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും. തിരുവോണം കഴി‌ഞ്ഞേ വിജയികളെ പ്രഖ്യാപിക്കൂ. എല്ലാ ദിവസവും അയയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ടാകും.

നിങ്ങൾ ചെയ്യേണ്ടത്

പൂക്കളം കൂടി ഉൾപ്പെടുത്തി നിങ്ങളുടെ സെൽഫി ഞങ്ങൾക്ക് അയച്ചുതരിക. കുടുംബാംഗങ്ങളെയും ഉൾപ്പെടുത്താം

കേരളകൗമുദി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ദിവസത്തെയും ഒന്നാം പേജിന് താഴെ കമന്റായി വേണം ഫോട്ടോകൾ അയയ്ക്കേണ്ടത്

 പേരും സ്ഥലവും ഫോൺ നമ്പരും കമന്റിനൊപ്പം ചേർക്കുക

തിരഞ്ഞെടുക്കുന്നവരുടെ ചിത്രങ്ങൾ ഇ-പേപ്പറിലും പ്രസിദ്ധീകരിക്കും.