250 ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകളുമായി കെ.എസ്.ഇ.ബി

Saturday 29 August 2020 1:08 AM IST

തിരുവനന്തപുരം: ഇലക്ട്രിക് യുഗത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി, കെ.എസ്.ഇ.ബി. സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ 250 ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കും.

കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്തോ സർക്കാരിന്റേയോ,​ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജൻസികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലോ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ആദ്യഘട്ടമായി കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്ത് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. .

ആദ്യ സ്റ്റേഷൻ തിരുവനന്തപുരം നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിസരത്ത് പൂർത്തിയായി. 80 കിലോവാട്ട് ശേഷിയുള്ള സ്റ്റേഷനിൽ ഒരേ സമയം മൂന്ന് കാറുകൾ ചാർജ് ചെയ്യാം. ഫുൾ ചാർജ് ചെയ്യാൻ സമയം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ . ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ് പോയിന്റുകളും ഇവിടെ ലഭ്യമാണ്. വൈദ്യുതിക്ക് യൂണിറ്റിന് രൂപ നിരക്കിൽ ഈടാക്കുന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്.