42 പേർക്ക് കൊവിഡ്

Wednesday 02 September 2020 12:59 AM IST
.

  • 114 രോഗമുക്തർ

പാലക്കാട്: ജില്ലയിൽ ഇന്നലെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 18 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചുപേർക്കും മറ്റ് രാജ്യത്ത് നിന്നുള്ള നാലുപേർക്കും ഉറവിടമറിയാതെ ഒമ്പതുപേർക്കുമാണ് രോഗം. 114 പേർ രോഗമുക്തരായി.

പാലക്കാട്ടെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ അഞ്ചുപേർക്കും എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ജോലി ചെയ്യുന്ന കിഴക്കഞ്ചേരി സ്വദേശിയായ ആരോഗ്യ പ്രവർത്തകനും (40) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 792 ആയി. ജില്ലക്കാരായ 14 പേർ വീതം കോഴിക്കോടും മലപ്പുറത്തും 13 പേർ എറണാകുളത്തും ഒമ്പതുപേർ തൃശൂരും രണ്ടുപേർ കണ്ണൂരും ഒരാൾ പത്തനംതിട്ടയിലും ചികിത്സയിലുണ്ട്.