ഇനിയില്ല, എൽ.പി.ജി സബ്‌സിഡി
Wednesday 02 September 2020 12:00 AM IST
ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ സബ്‌സിഡി കേന്ദ്രസർക്കാർ നിറുത്തലാക്കി. ക്രൂഡോയിൽ വിലയിടിവുമൂലം എൽ.പി.ജി വില കുറഞ്ഞ പശ്ചാത്തലത്തിലാണിത്. സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ 14.2 കിലോഗ്രാം സിലിണ്ടറിന് ഇപ്പോൾ ഒരേ വിലയാണ് (594 രൂപ) എന്നതും കേന്ദ്രം പരിഗണിച്ചു. ഇതുവഴി, നടപ്പുവർഷം 20,000 കോടി രൂപ ലാഭിക്കാൻ കേന്ദ്രത്തിന് കഴിയും. 27.76 കോടി എൽ.പി.ജി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇതിൽ, എട്ടുകോടി നിർദ്ധനർക്ക് മാത്രമാണ് നിലവിൽ സബ്‌സിഡി ലഭിക്കുന്നത്. ഭാവിയിൽ എൽ.പി.ജി വില കുത്തനെ കൂടിയാൽ മാത്രം സബ്‌സിഡി വീണ്ടും നടപ്പാക്കാനാണ് തീരുമാനം.