ലാവ്‌ലിൻ:സി.ബി.ഐ ഹർജി വീണ്ടും പഴയ ബെഞ്ചിലേക്ക്
Wednesday 02 September 2020 12:40 AM IST
ന്യൂഡൽഹി: എസ്.എൻ.സി ലാവ്‌ലിൻ അഴിമതിക്കേസിൽ പിണറായി വിജയൻ അടക്കം മൂന്നുപേർക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കിയതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയിൽ നൽകിയ ഹർജി ജസ്റ്റിസ് എൻ.വി. രമണയുടെ അദ്ധ്യക്ഷതയിലുള്ള പഴയ ബെഞ്ച് തന്നെ പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു. ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. തങ്ങളുടെ ബെഞ്ചിലേക്ക് തെറ്റായി ലിസ്റ്റ് ചെയ്തതാകാമെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു.
2017 മുതൽ ജസ്റ്റിസ് രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചിരുന്നത്.
ഏഴാം പ്രതിയായിരുന്ന പിണറായി വിജയൻ, ഒന്നാം പ്രതിയായിരുന്ന മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, എട്ടാം പ്രതി മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണക്കോടതി നടപടി 2017 ആഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു.