കേരളാ കോൺഗ്രസിന്റെ ആഭ്യന്തര വിഷയം: ചെന്നിത്തല
Tuesday 01 September 2020 11:47 PM IST
തിരുവനന്തപുരം: രണ്ടില ചിഹ്നത്തെക്കുറിച്ചുള്ള തർക്കം കേരളാ കോൺഗ്രസുകളുടെ ആഭ്യന്തര വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതൃത്വമുണ്ടാക്കിയ ധാരണ പാലിക്കാതെ വന്നപ്പോൾ അവരെ മുന്നണി യോഗത്തിൽ നിന്ന് മാറ്റി നിറുത്തുകയാണുണ്ടായത്. രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യാതിരുന്നതിലെ അസംതൃപ്തിയും രേഖപ്പെടുത്തി. മൂന്നാം തീയതിയിലെ യു.ഡി.എഎഫ് യോഗം സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചിട്ടുണ്ട്.
ദേശീയ അന്വേഷണ ഏജൻസി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്ന കാലം വിദൂരമല്ല. ഇത്രയും നാണം കെട്ട അവസ്ഥ ഏതെങ്കിലും സംസ്ഥാനത്തുണ്ടാകുമോ?.