ബൈക്ക് തടഞ്ഞ് കുത്തിവീഴ്ത്തി

Wednesday 02 September 2020 12:56 AM IST

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ കൊ​ല്ല​പ്പെ​ട്ട​ ​മി​ഥി​ലാ​ജ് ​ഡി.​വൈ.​എ​ഫ്.​ഐ​ ​തേ​വ​ല​ക്കാ​ട് ​യൂ​ണി​റ്റ് ​സെ​ക്ര​ട്ട​റി​യും,​ ​ഹ​ഖ് ​മു​ഹ​മ്മ​ദ് ​സി.​പി.​എം​ ​ക​ലു​ങ്കി​ൻ​ ​മു​ഖം​ ​ബ്രാ​ഞ്ച് ​അം​ഗ​വും​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ക​ലു​ങ്കി​ൻ​ ​മു​ഖം​ ​യൂ​ണി​റ്ര് ​പ്ര​സി​ഡ​ന്റു​മാ​ണ്.​ ​പ്ര​തി​ക​ൾ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ​ജീ​വ​പ്ര​വ​ർ​ത്ത​ക​രാ​ണെ​ങ്കി​ലും​ ​ഭാ​ര​വാ​ഹി​ത്വ​മു​ണ്ടോ​യെ​ന്ന​തി​നെ​ ​കു​റി​ച്ച് ​അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ 11.30​ ​ഒാ​ടെ​ ​വെ​ഞ്ഞാ​റ​മൂ​ട് ​തേ​മ്പാ​മൂ​ട് ​ജം​ഗ്ഷ​നി​ലാ​യി​രു​ന്നു​ ​​സം​ഭ​വം.​ ​വെ​മ്പാ​യ​ത്തു​നി​ന്നും​ ​തേ​മ്പാ​മൂ​ട്ടി​ലു​ള്ള​ ​വീ​ട്ടി​ലേ​ക്ക് ​ബൈ​ക്കി​ൽ​ ​വ​രി​ക​യാ​യി​രു​ന്നു​ ​ഹ​ഖ് ​മു​ഹ​മ്മ​ദും​ ​മി​ഥി​ലാ​ജും​ ​ഷെ​ഹി​നും.​ ​മൂ​ന്ന് ​ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ​ ​അ​ക്ര​മി​സം​ഘം​ ​ഹ​ഖി​നെ​യും​ ​മി​ഥി​ലാ​ജി​നെ​യും​ ​മാ​ര​കാ​യു​ധ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ആ​ക്ര​മി​ച്ചു.​ ​കു​ത്തേ​റ്റ​ ​മി​ഥി​ലാ​ജ് ​സം​ഭ​വ​സ്ഥ​ല​ത്ത് ​​ത​ന്നെ​ ​മ​രി​ച്ചു.​ ​മാ​ര​ക​മാ​യി​ ​വെട്ടും കുത്തുമേറ്റ​ ​ഹ​ഖ് ​മു​ഹ​മ്മ​ദി​നെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ​ ​ര​ക്ഷ​പ്പെ​ട്ട​ ​ഷെ​ഹിനെ​ ​പ്രാ​ഥ​മി​ക​ ​ചി​കി​ത്സ​യ്ക്കു ​ശേ​ഷം​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ക്കി.​ ​വ​ടി​വാ​ളും​ ​ക​മ്പി​യും​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​പ്ര​തി​ക​ൾ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ത്.