കാസർകോട്ട് 88 പേർക്ക് കൊവിഡ്

Thursday 03 September 2020 12:05 AM IST

കാസർകോട് :ജില്ലയിൽ 88പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 86പേർക്ക് സമ്പർക്കത്തിലൂടെയും ഓരോപേർ ഇതരസംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നെത്തിയവരുമാണ്. 158 പേർക്ക്‌ ഇന്നലെ രോഗം ഭേദമായി.

6388 പേരാണ് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത്. പുതിയതായി 324പേരെ ഇന്നലെ നിരീക്ഷണത്തിലാക്കി.

ജില്ലയിൽ ഇതുവരെ 5245 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 557 പേർ വിദേശത്ത് നിന്നെത്തിയവരും 401 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4287 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗബാധ. 3874 പേർ ഇതുവരെ രോഗമുക്തരായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 40 ആയി. 1331 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിലുള്ളത്.

കാഞ്ഞങ്ങാട് 6, തൃക്കരിപ്പൂർ 1, അജാനൂർ 21, പള്ളിക്കര 14, പുല്ലൂർപെരിയ 1, കുമ്പള 2, ചെമ്മനാട് 5, പടന്ന 2, വോർക്കാടി 1, ഉദുമ 3, നീലേശ്വരം 1, മടിക്കൈ 3, എൻമകജെ 1, മൊഗ്രാൽപുത്തൂർ 1, മഞ്ചേശ്വരം 1, മംഗൽപാടി 4, കോടോംബേളൂർ 4, കിനാനൂർ കരിന്തളം 3, കുറ്റിക്കോൽ 1, പിലിക്കോട്1, ചെങ്കള 12 എന്നിങ്ങനെയാണ് തദ്ദേശസ്ഥാപനം തിരിച്ച് ഇന്നലെ രോഗബാധിതരായവർ.

രോഗബാധിതർ 5245‌

രോഗമുക്തർ 3874

ചികിത്സയിൽ 1331

നിരീക്ഷണത്തിൽ 6388