ഗംഗാജലം വേണോ‌? പോസ്റ്റ് ഓഫീസിൽ കിട്ടും

Thursday 03 September 2020 4:11 AM IST
ഗംഗാജലം

കോലഞ്ചേരി: ഗംഗാജലം വേണോ‌? തൊട്ടടുത്ത പോസ്റ്റ് ഓഫീസ് വരെ പോയാൽ മാത്രം മതി. നേരത്തേ ഹെഡ് പോസ്​റ്റ് ഓഫീസുകളിൽ മാത്രമായിരുന്നു വില്പന. ഇപ്പോൾ തിരഞ്ഞെടുത്ത സബ് പോസ്​റ്റോഫീസുകൾ വഴിയും ലഭ്യമാണ്.

ഗംഗോത്രിയിൽ നിന്നു ശേഖരിച്ച ഗംഗാ ജലമാണ് വിതരണത്തിനായി ഉപയോഗിക്കുന്നത്. 250 മില്ലി ലി​റ്റർ ഗംഗാ ജലം 30 രൂപയാണ് വില. പോസ്റ്റ്മാൻ എത്തിച്ചു നൽകണമെങ്കിൽ 45 രൂപയാകും.