മന്ത്രിസഭായോഗം ഇനി 8ന്

Thursday 03 September 2020 12:00 AM IST
secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഓണാവധിയുടെ ആലസ്യത്തിലായതിനാൽ ഈയാഴ്ചത്തെ പതിവ് മന്ത്രിസഭായോഗം ഒഴിവാക്കി. അടുത്ത മന്ത്രിസഭായോഗം എട്ടിന് ചേരും. കഴിഞ്ഞദിവസം വരെയായിരുന്നു ഓണാവധി. ഇന്നലെ ശ്രീനാരായണ ഗുരുദേവ ജയന്തി പ്രമാണിച്ച് അവധിയായിരുന്നു. അവധികൾ കഴിഞ്ഞ് സർക്കാരോഫീസുകൾ ഇന്ന് മുതലാണ് തുറന്ന് പ്രവർത്തിക്കുക. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലുള്ള കൊവിഡ് അവലോകനയോഗം ഇന്ന് നടന്നേക്കും.