അനുവിന്റെ സഹോദരന് ജോലി നൽകണമെന്ന ആവശ്യം ശക്തം

Thursday 03 September 2020 12:00 AM IST

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ സഹോദരന് സർക്കാർ ജോലി നൽകണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ മാസം 30നാണ് അനു ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബത്തിന് അനുവിലായിരുന്നു പ്രതീക്ഷ. അതിനിടെയാണ് സഹോദരന് സർക്കാർ ജോലി നൽകണമെന്ന ആവശ്യം ശക്തമായത്.

ബിരുദധാരിയായ അനുവിന്റെ സഹോദരൻ മനുവിന് വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ചുള്ള ജോലി നൽകണമെന്ന് വീട് സന്ദർശിച്ച നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അനുവിന്റെ സഹോദരന് ജോലിയും കുടുംബത്തിന് ധനസഹായവും നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.