മെട്രോ ട്രെയിൻ സർവീസ്: മാർരേഖയായി

Thursday 03 September 2020 12:00 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അൺലോക്ക്-4 മാർഗരേഖ പ്രകാരം കർശന നിയന്ത്രണങ്ങളോടെയാകും ഏഴു മുതൽ മെട്രോ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുക. ഒന്നിലധികം ലൈനുകളുള്ള ഡൽഹി മെട്രോയിലും 12ഓടെ മാത്രമെ സർവീസ് പൂർണ തോതിലാകൂ. താപനില നോക്കി രോഗലക്ഷങ്ങളില്ലാത്തവരെ മാത്രമെ ട്രെയിനിൽ പ്രവേശിപ്പിക്കാവൂ എന്നും മാസ്‌ക്കും സമൂഹ്യ അകലവും കർശനമാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

 കണ്ടെയ്‌ൻമെന്റ് സോണുകളിൽ ട്രെയിൻ ഓടില്ല. കണ്ടെയ്‌മെന്റ് സോണുകളിലെ സ്‌റ്റേഷനുകളിൽ നിറുത്തില്ല

 സ്‌റ്റേഷൻ കവാടത്തിൽ താപനില പരിശോധിക്കണം. സമൂഹ്യ അകലത്തിന് ട്രെയിനിൽ സ്ഥലം അടയാളപ്പെടുത്തണം

 യാത്രക്കാരെ പരിശോധിക്കുന്ന ഇടങ്ങളിലും മറ്റും ഒരു മീറ്റർ അകലം വിടണം. സ്‌‌റ്റേഷൻപരിസരത്ത് തിരക്ക് പാടില്ല

 യാത്രക്കാരെ കുറയ്‌ക്കാൻ ചില സ്‌റ്റേഷനുകൾ ഒഴിവാക്കാം. തിരക്ക് നിയന്ത്രിക്കാൻ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കൂട്ടണം

 ചെറിയ ലഗേജുകൾ മാത്രം അനുവദിക്കും. യാത്രയ്‌ക്ക് സ്‌മാർട്ട് ടിക്കറ്റ് (സ്‌മാർട്ട് കാർഡ്)