ഇവിടുണ്ട് തേൻരാജാവ്

Thursday 03 September 2020 12:02 AM IST

കോഴിക്കോട്: പിതാവിൽ നിന്നും പകർന്നു കിട്ടിയ കൃഷി പാഠവുമായി വിളകളോട് കൂട്ടുചേർന്നുള്ള മുരളീധരന്റെ യാത്ര 35 വർഷം പിന്നിട്ടു. സ്‌കൂൾ കാലത്ത് തുടങ്ങിയതാണ് തേനീച്ചകളുമായുള്ള ചങ്ങാത്തം. കൗതുകത്തിന് തുടങ്ങിയ തേനീച്ച വളർത്തൽ ഇന്ന്

മികച്ച കർഷകനിലേക്ക് ഈ പിലാശേരി സ്വദേശിയെ കൊണ്ടെത്തിച്ചു. തേനീച്ച വളർത്തൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്ലാസുകൾ നൽകാനും മുരളീധരൻ സമയം കണ്ടെത്തി. പതിനാലാം വയസിലാണ് തേനീച്ച വളർത്തൽ ആരംഭിച്ചത്. ശേഖരിക്കുന്ന തേൻ വേർതിരിക്കുന്നതും കുപ്പിയിലാക്കുന്നതുമൊക്കെ തനിച്ച്. മണ്ണിൽ പൊന്നു വിളയിക്കുന്ന മുരളീധരൻ ജീവിതത്തിന്റെ പാതി നേരവും കൃഷിയിടത്തിലാണ്. മനസുവച്ച് മണ്ണിൽ വിതച്ചാൽ പരിശ്രമം പതിരാവില്ലെന്ന് മുരളീധരൻ പറയുന്നു. വാഴ കൃഷി, പശു വളർത്തൽ, മത്സ്യ കൃഷി, റബർ, ഇടവിള പച്ചക്കറി തുടങ്ങിയവയും ഇദ്ദേഹത്തിനുണ്ട്. റബറിൽ നിന്നാണ് കൂടുതൽ വരുമാനം ലഭിക്കുന്നത്. വീടിനോട് ചേർന്നുള്ള രണ്ട് ഏക്കറിന് ഇടയിലെ ക്വാറിയിൽ മത്സ്യ കൃഷിയും പുന്നക്കൽ, കൂടത്തായി ഭാഗങ്ങളിൽ 300 കൂട് തേനീച്ച വളർത്തലുമുണ്ട്.

''ഒരുവിധം സാധനങ്ങൾ ഞാൻ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നുണ്ട്. കൃഷിയിൽ കുറച്ച് പ്രയാസമുള്ളത് തേൻ നിർമ്മാണമാണ്. തേനീച്ചകൾ ഉപദ്രവിക്കാതെ നോക്കണം. വളരെ ശ്രദ്ധയോടെ വേണം കൂടൊരുക്കുന്നതും പരിപാലിക്കുന്നതും '' മുരളീധരൻ