സംസ്ഥാനത്ത് ഇന്നലെ 1553 പേർക്ക് കൊവിഡ്, 1950 രോഗമുക്തർ

Thursday 03 September 2020 10:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1553 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.1391പേർ സമ്പർക്ക രോഗികളാണ്. 156 പേരുടെ ഉറവിടം വ്യക്തമല്ല. 40 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.1950പേർ രോഗമുക്തി നേടി. 10 മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞമാസം 29ന് മരിച്ച കോവളം സ്വദേശി ലോചനൻ (93), തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണൻ ആശാരി (86), 26ന് മരിച്ച തിരുവനന്തപുരം മണലിൽ സ്വദേശിനി നിർമല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോൻ (81), 28ന് മരിച്ച തിരുവനന്തപുരം പൂവാർ സ്വദേശി രാജേന്ദ്രൻ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാർ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), 27ന് മരിച്ച തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.

ആകെ രോഗികൾ 79,625

ചികിത്സയിലുള്ളവർ 21,516

രോഗമുക്തർ 57,732

ആകെ മരണം 315