നീറ്റ്-ജെ.ഇ.ഇ പരീക്ഷ: പുനഃപരിശോധനാ ഹർജി ഇന്ന് പരിഗണിക്കും
Thursday 03 September 2020 11:35 PM IST
ന്യൂഡൽഹി: നീറ്റ് - ജെ.ഇ.ഇ പരീക്ഷകൾ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
പരീക്ഷ നടത്താൻ കേന്ദ്രസർക്കാറിന് അനുമതി നൽകിയതിനെതിരെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസഗഡ്, പഞ്ചാബ് എന്നീ ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളാണ് ഹർജി സമർപ്പിച്ചത്.ജെ.ഇ.ഇ പരീക്ഷകൾ സെപ്തംബർ ഒന്നിന് തുടങ്ങി. 13നാണ് നീറ്റ് പരീക്ഷ.