ജി.എസ്.ടി പിരിവിൽ വർദ്ധന
Thursday 03 September 2020 11:41 PM IST
തിരുവനന്തപുരം: വിപണി ഉണർന്നതോടെ സംസ്ഥാനത്തെ ജി.എസ്.ടി പിരിവിൽ നേരിയ വർദ്ധനയുണ്ടായി. ആഗസ്റ്റിൽ സംസ്ഥാന ജി.എസ്.ടിയായി 598.63 കോടി രൂപയും അന്തർ സംസ്ഥാന ജി.എസ്. ടി വഴി 730.5 കോടി രൂപയും ലഭിച്ചു. ലോക്ക് ഡൗൺ കാലത്തെ തകർച്ചയിൽ നിന്ന് തിരിച്ചുവരുന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സംസ്ഥാന ജി.എസ്.ടി 765 കോടിയും ഐ.ജി.എസ്.ടി 963 കോടിയുമായിരുന്നു.
ലോക്ക് ഡൗൺ മൂലം വിപണി പ്രതിസന്ധിയിലായ ഏപ്രിലിൽ സംസ്ഥാന ജി.എസ്.ടി 128 കോടിയും ഐ.ജി.എസ്.ടി 73 കോടിയും മാത്രമാണ് ലഭിച്ചത്. മേയിൽ ഇത് യഥാക്രമം 366 കോടിയും 326 കോടിയുമായിരുന്നു.