സി. ശങ്കർ നിര്യാതനായി
Thursday 03 September 2020 11:44 PM IST
തിരുവനന്തപുരം: ഇന്ത്യ ടുഡേ മുൻ സീനിയർ ഫോട്ടോഗ്രാഫർ വെള്ളയമ്പലം ആർ.എൻ.പി ലെയ്‌ൻ ശ്രീകാസിൽ സി.ശങ്കർ (62) നിര്യാതനായി. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ചവറ മുല്ലശ്ശേരി കുടുംബാംഗമാണ്.
ഭാര്യ: കെ.എസ്.ശ്രീലത. മക്കൾ: ഗോകുൽ എസ്. ശങ്കർ, ഗൗതം എസ്. ശങ്കർ. പ്രസ് ക്ലബിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ അനുശോചനമറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.