65 പേർക്ക് കൂടി കൊവിഡ്

Friday 04 September 2020 1:19 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 65 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 57 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ബാക്കി എട്ടുപേർ വിദേശത്ത് നിന്ന് വന്നതാണ്.

ഇന്നലെ 81 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,441 ആയി. കൊല്ലം നഗരത്തിലാണ് ഇന്നലെയും ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ മെഡിക്കൽ കോളേജിലെ പട്ടത്താനം സ്വദേശി, ജില്ലാ ആശുപത്രിയിലെ ചന്ദനത്തോപ്പ് സ്വദേശി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്പ് ഉദ്യോഗസ്ഥർ.