ക​ള​ക്ഷ​നില്ലാതെ ​ആനവണ്ടി

Saturday 05 September 2020 12:58 AM IST
.

പാ​ല​ക്കാ​ട്:​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ജി​ല്ല​യി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​ഓ​ണം​ ​വ​രു​മാ​ന​ത്തി​ൽ​ ​കു​റ​വ്.​ ​ആ​ഗ​സ്റ്റ് 29​ ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ ​ര​ണ്ടു​വ​രെ​യു​ള്ള​ ​അ​ഞ്ചു​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ 16,68,550​ ​രൂ​പ​യാ​ണ് ​ജി​ല്ല​യി​ലെ​ ​നാ​ലു​ ​ഡി​പ്പോ​ക​ളി​ലെ​ ​ആ​കെ​ ​വ​രു​മാ​നം.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​പാ​ല​ക്കാ​ട് ​മാ​ത്രം​ 21​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​ ​റെ​ക്കോ​ഡി​ട്ടി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​ത്ത​വ​ണ​ ​കൊ​വി​ഡ് ​മൂ​ലം​ ​സ​ർ​വീ​സു​ക​ൾ​ ​പ​ല​തും​ ​വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. മൂ​ന്ന് ​ബോ​ണ്ട് ​സ​ർ​വീ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 51​ ​സ​ർ​വീ​സു​ക​ളാ​ണ് ​പാ​ല​ക്കാ​ട് ​ഡി​പ്പോ​യി​ൽ​ ​നി​ന്നു​ള്ള​ത്.​ ​മ​ണ്ണാ​ർ​ക്കാ​ട്‌​ ​നി​ന്നും​ 24,​ ​ചി​റ്റൂ​ർ​ 25,​ ​വ​ട​ക്ക​ഞ്ചേ​രി​ 23​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​സ​ബ് ​ഡി​വി​ഷ​നു​ക​ളി​ലെ​ ​സ​ർ​വീ​സ്.​ ​ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​പാ​ല​ക്കാ​ട് ​നി​ന്നും​ ​ദീ​ർ​ഘ​ദൂ​ര​ ​ബ​സു​ക​ൾ​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​കോ​ട്ട​യ​ത്തേ​ക്ക് ​ഒ​ന്ന്,​ ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​ര​ണ്ട്,​ ​കോ​ഴി​ക്കോ​ട്ടേ​ക്ക് ​എ​ട്ട് ​സ​ർ​വീ​സു​ക​ളു​മാ​ണ് ​തു​ട​ങ്ങി​യ​ത്.​ ​ഇ​തി​നു​പു​റ​മേ​ ​പാ​ല​ക്കാ​ട് ​ഡി​പ്പോ​യി​ൽ​ ​നി​ന്നും​ ​കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ​അ​ടു​ത്ത​യാ​ഴ്ച​ ​മു​ത​ൽ​ ​ബോ​ണ്ട് ​സ​ർ​വീ​സ് ​തു​ട​ങ്ങു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്കാ​യാ​ണ് ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്ന​ത്.

 പാ​ല​ക്കാ​ട് ​നി​ന്നും​ ​ഗാ​ന്ധി​പു​ര​ത്തേ​ക്കാ​ണ് ​സ​ർ​വീ​സ്.​ ​രാ​വി​ലെ​ 8.30​ന് ​പാ​ല​ക്കാ​ട്‌​ ​നി​ന്നും​ ​പു​റ​പ്പെ​ട്ട് ​വൈ​കീ​ട്ട് 5.15​ന് ​ഗാ​ന്ധി​പു​ര​ത്തു​നി​ന്നും​ ​തി​രി​ച്ച് ​മ​ട​ങ്ങു​ന്ന​ ​രീ​തി​യി​ലാ​ണ് ​സ​ർ​വീ​സ് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ 39​ ​പേ​ർ​ ​ഇ​തു​വ​രെ​ ​ബു​ക്ക് ​ചെ​യ്തി​ട്ടു​ണ്ട്.​ ​നെ​ന്മാ​റ​യി​ൽ​ ​നി​ന്നും​ ​ക​ള​ക്ട​റേ​റ്റി​ലേ​ക്കും​ ​സ​ർ​വീ​സ് ​ആ​രം​ഭി​ക്കാ​ൻ​ ​യാ​ത്ര​ക്കാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ ​ഇ​തി​ന്റെ​ ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​തി​യി​ലാ​ണ്.​സം​സ്ഥാ​ന​ത്ത് ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലാ​ണ് ​കൂ​ടു​ത​ൽ​ ​ബോ​ണ്ട് ​സ​ർ​വീ​സു​ക​ൾ​ ​ഉ​ള്ള​ത്. പി.​എ​സ്.​മ​ഹേ​ഷ്,​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പാ​ല​ക്കാ​ട്

 കഴിഞ്ഞ ദിവസങ്ങളിലെ ജില്ലയിലെ കളക്ഷൻ

ആഗസ്റ്റ് 29 - 576802 ആഗസ്റ്റ് 30 - 153788 ആഗസ്റ്റ് 31- 177919 സെപ്തംബർ 1 - 238155 സെപ്തംബർ 2 - 521886