അഭിഭാഷകനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

Saturday 05 September 2020 1:02 AM IST

തിരുവനന്തപുരം: ഓൺലൈൻ ക്ളാസിലൂടെ പ്രശസ്തയായ മേപ്പയൂർ സ്വദേശി സായി ശ്വേത ടീച്ചർക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പ്രചാരണം നടത്തിയെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്.പിയോട് കമ്മിഷൻ ആവശ്യപ്പെട്ടു.