സാങ്കേതിക സർവകലാശാല എൻജിനീയറിംഗ് ഫലം ഈ മാസം അവസാനം

Saturday 05 September 2020 1:47 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ എൻജിനീയറിംഗ് പരീക്ഷാ ഫലം ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. അതേദിവസം തന്നെ ഫീസീടാക്കാതെ പ്രൊവിഷണൽ സർട്ടിഫിക്ക​റ്റും ഗ്രേഡ് കാർഡും നൽകും. 34,000 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മുൻ സെമസ്​റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷ ഈ മാസം 9ന് ആരംഭിക്കും.