കേരള പബ്ലിക് സർവീസ് കമ്മിഷൻ അറിയിപ്പ്

Saturday 05 September 2020 2:10 AM IST

സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം: ജില്ലയിൽ ഗവ.ആയുർവേദ കോളേജിൽ കാറ്റഗറി നമ്പർ 266/18 വിജ്ഞാപന പ്രകാരം സ്റ്റാഫ് നഴ്സ് (അലോപ്പതി) തസ്തികയിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന 7, 8 തീയതികളിൽ രാവിലെ 10 മുതൽ പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ കൊവിഡ് മാനദണ്ഡം പാലിച്ച് ഹാജരാകണം. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം, മെസേജിൽ സൂചിപ്പിച്ചിട്ടുളള സ്ഥലത്തും സമയത്തും രേഖകളുമായി പരിശോധനയ്ക്ക് എത്തണം .