രണ്ടാഴ്ചക്കിടെ രോഗവ്യാപനം കൂടുമെന്ന് മന്ത്രി കെ.കെ ശൈലജ

Saturday 05 September 2020 2:14 AM IST

തിരുവനന്തപുരം: ഓണം കഴിഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ രോഗവ്യാപനം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കുക. വീട്ടിൽ മറ്റുള്ളവരുമായി അടുത്തിടപെടരുത്. അതേസമയം അൺലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സിനിമാ തിയേറ്ററുകൾ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങൾ നീക്കുമ്പോൾ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. എന്നാൽ ഇളവുകൾ ആഘോഷിക്കരുത്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്ന് മറക്കരുതെന്നും മന്ത്രി പറഞ്ഞു.