അറവുകാട് ക്ഷേത്രത്തില്‍ തീപിടിത്തം, മേൽക്കൂരയിലേക്കും തീ പടർന്നു: അന്വേഷണം ആരംഭിച്ച് പൊലീസ്
Saturday 05 September 2020 9:09 PM IST
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അറവുകാട് ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായി. ക്ഷേത്രത്തിലെ തിടപ്പള്ളിയിലാണ് തീ പടര്‍ന്ന് പിടിച്ചത്. എന്നാൽ വലിയ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക വിവരം ലഭിക്കുന്നത്. ക്ഷേത്രത്തിലെ പൂജ അവസാനിച്ച ശേഷം 10.30ന് നട അടച്ചിരുന്നു. ഇതിനുശേഷമാണ് തീപിടിത്തമുണ്ടായത്.
തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന വിറകിലേയ്ക്ക് തീ പടരുകയായിരുകയും ചെയ്തതായി പറയപ്പെടുന്നു. തിടപ്പള്ളിക്ക് മുകളിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയിലേക്കും തീ പടര്‍ന്ന് ആളിക്കത്തി. ഒടുവിൽ ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്സിന്‍റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.